ബ്രഹ്മപുരത്തെ തീ വൈകീട്ടോടെ അണയ്ക്കും, ആശങ്ക വേണ്ടെന്ന് മന്ത്രി

പുക ശ്വസിച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ ചികിത്സക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Update: 2023-03-05 07:00 GMT

P Rajeev and Veena George

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകും. മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പറഞ്ഞ സാഹചര്യം ഇപ്പോഴില്ല. ആസ്മ രോഗബാധിതർ മാത്രം പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയെന്നും കലക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

Advertising
Advertising

ബ്രഹ്മപുരത്ത് നിന്നുള്ള പുക ശ്വസിച്ച് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുക ശ്വസിച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ ചികിത്സക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജൻ പാർലറുകൾ ഒരുക്കി. ബ്രഹ്മപുരത്തിന് തൊട്ടടുത്തുള്ള വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അടുത്ത ഒരാഴ്ച മുഴുവൻസമയ ഡോക്ടറുടെ സേവനം ലഭ്യമാക്കും. എല്ലാവരും മാസ്‌ക് ധരിക്കണം. എൻ95 മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News