മോദി ഇല്ലാതായാല്‍ അച്ഛന്‍ നഷ്ടപ്പെട്ട പോലെ, അദ്ദേഹത്തിനായി എന്നും പ്രാര്‍ഥിക്കും : എം അബ്ദുല്‍ സലാം

ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോഡിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാലാണെന്നും അബ്ദുൾ സലാം

Update: 2021-07-08 10:38 GMT
Editor : Suhail | By : Web Desk
Advertising

മോദിക്കു വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ടെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റും മുൻ കാലിക്കറ്റ്‌ വി.സിയുമായ എം അബ്ദുൽസലാം. മോഡിയെ നഷ്ട്ടപെട്ടാൽ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകും അവസ്ഥയെന്നും അബ്ദുല്‍സലാം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ബുദ്ധി, സമർപ്പണം, കാഴ്ച്ചപ്പാട് എന്നിവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് പ്രാർഥിക്കാറുണ്ട്. ലോകത്തിന്റെ എവിടെ പോയാലും മോദിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയുന്നതിൽ അഭിമാനമാണ് ഉണ്ടാകുന്നത്. 

മോദിയെന്നത് നന്മയുടെ ഒരു കേദാരം മാത്രമല്ല. നല്ല നേതൃത്വം, പ്രവർത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ​ഗുണങ്ങളാണ്. 'സബ്ക സാത്, സബ്ക വികാസ്'  എന്ന് മോദി പറയുമ്പോൾ, അത് പറഞ്ഞത് തന്നെയാണെന്ന്. ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോഡിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാലാണെന്നും അബ്ദുൾ സലാം പറഞ്ഞു.

കേരളത്തിൽ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ ന്യൂനപക്ഷ മോർച്ചയുടെ പ്രസക്തി വലുതാണ്. ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കണം. അവരുടെ ഉത്കണ്ഠയും ഭയവും മനസിലാക്കി, അതിനുള്ള മരുന്ന് നൽകണം.അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ ഇതു കൂടിയേ തീരു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാ​ഗത്ത് നിന്ന് വെറുപ്പ് വളർത്തുന്ന വാക്കോ പ്രയോ​ഗങ്ങളോ ഉണ്ടാകരുതെന്നും അബ്ദുല്‍ സലാം പറഞ്ഞു.

ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് ഡോ അബ്ദുൽ സലാം. യുഡിഎഫ് നോമിനിയായാണ് അബ്ദുൽ സലാം കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയായി ചുമതലയേറ്റത്.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News