Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളിക്കാനിറങ്ങിയതിന് പിന്നാലെകുളത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴക്കൂട്ടം ഫയര്‍ഫോഴ്‌സും, ചെങ്കല്‍ ചൂളയില്‍ നിന്നെത്തിയ സ്‌കൂബ സംഘവും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി ഇടത്തറ കുളത്തിലായിരുന്നു സൂരജിനെ കാണാതായത്. മൂന്ന് പേര്‍ കുളിക്കാന്‍ ഇറങ്ങിയെങ്കിലും സൂരജ് കുളത്തില്‍ മുങ്ങി പോവുകയായിരുന്നു. തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സൂരജ്.