Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ എം.ഐ അബ്ദുൽ അസീസിന്റെ പിതാവ് മലപ്പുറം എടക്കര നാരോക്കാവ് സ്വദേശി എം.കെ ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി. ആദ്യകാല ജമാഅത്ത് പ്രവർത്തകനും നാരോക്കാവ് ഐസിടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനുമായിരുന്നു. മൃതദേഹം മകൻ എം.ഐ അബ്ദുൽ അസീസിന്റെ നാരോക്കാവിലെ വീട്ടിൽ. മയ്യത്ത് നമസ്ക്കാരം വൈകീട്ട് 4.30ന് നാരോക്കാവ് മസ്ജിദു റഹ്‌മാനിൽ നടക്കും.