ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല: എം.എം ഹസൻ

സീറ്റ് വിഭജനം സംബന്ധിച്ച് ഈ മാസം അവസാനത്തോടെ ഉഭയകക്ഷി ചർച്ച ആരംഭിക്കുമെന്ന് ഹസൻ പറഞ്ഞു.

Update: 2024-01-10 10:05 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാണ്. ഈ മാസം അവസാനത്തോടെ ഓരോ പാർട്ടികളുമായും കോൺഗ്രസ് ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും യു.ഡി.എഫ് ഏകോപനസമിതി യോഗത്തിന് ശേഷം ഹസൻ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിക്കാൻ ഹസൻ തയ്യാറായില്ല. അത് ദേശീയ നേതൃത്വമാണ് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നും ഹസൻ ആരോപിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News