കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു

തീ നിയന്ത്രണ വിധേയമാക്കിയാലും പൂർണമായി അണയക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ

Update: 2023-03-04 07:47 GMT

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.പുലർച്ചെ മൂന്ന് മണിക്കാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.

തീപിടിത്തം ഉണ്ടായി രണ്ടാം ദിവസവും തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ പ്ലാന്റിൽ എത്തിച്ചാണ് ഇന്ന് തീ അണയ്ക്കുന്നത്. ഫയർ യൂണിറ്റുകൾക്കു പുറമേ ടാങ്കർ ലോറികളിലും വെള്ളം എത്തിക്കുന്നുണ്ട്.  തീ നിയന്ത്രണ വിധേയമാക്കിയാലും പൂർണമായി അണയക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ. 

Advertising
Advertising

 തീയണക്കാൻ നാവിക സേനയും ശ്രമങ്ങൾ ആരംഭിച്ചു. നാവികസേനയുടെ ഹെലികോപ്ടർ അൽപസമയത്തിനകം സ്ഥലത്തെത്തും. കൊച്ചി നാവികസേന ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

നേവി, ഫയർഫോഴ്സ് അടക്കമുള്ള ആറ് വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉച്ചക്ക് ശേഷം ഉന്നതതല യോഗം ചേരും .

ഇത് ആദ്യമായാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാൻ നേവി, ഫയർഫോഴ്സ് അടക്കമുള്ള ആറ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം നടക്കുന്നത്. ഫയർഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. ഇതിന് പുറമേയാണ് നേവിയുടെ രണ്ടു ഹെലികോപ്റ്ററുകളും എത്തിയത്. 600 ലിറ്റർ വെള്ളമാണ് ഹെലികോപ്റ്ററിൽ നിന്ന് ഒഴിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിന്റെ 70 ഏക്കർ സ്ഥലത്താണ് തീ പടർന്നിരിക്കുന്നത്.

Full View

അതേസമയം, തീപിടത്തത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത പുക നിലനിൽക്കുകയാണ്. പ്ലാന്റിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ പുകപടലങ്ങളുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News