മകൾക്ക് നേരെ ലൈംഗികാതിക്രമം; 59കാരന്റെ മൂക്കടിച്ച് പൊട്ടിച്ച് അമ്മ

രാധാകൃഷ്ണനെ ആക്രമിച്ചതിന് കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു

Update: 2024-06-22 02:22 GMT

പത്തനംതിട്ട: മകൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ വയോധികന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്.

പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാൾ. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച് ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

Advertising
Advertising
Full View

തുടർന്ന് സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. രാധാകൃഷ്ണനെ ആക്രമിച്ചതിനെതിരെ കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News