തിരൂർ എസ്.എസ്.എം പോളി ടെക്‌നികിൽ എം.എസ്.എഫ് പ്രവർത്തകയെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി

യൂണിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹല വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Update: 2022-12-05 10:41 GMT

മലപ്പുറം: തിരൂർ എസ്.എസ്.എം പോളി ടെക്‌നികിൽ എം.എസ്.എഫ് പ്രവർത്തകയെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. യൂണിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹല വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തലക്ക് പരിക്കേറ്റ ഷഹലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷഹലയെ ആക്രമിച്ചതിന് കോളജിലെ ഒരു എസ്.എഫ്.ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരുടെ പേരിലാണ് ഷഹല പരാതി നൽകിയത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News