മുല്ലപ്പെരിയാറിന്‍റെ ബലക്ഷയം; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം

നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നു

Update: 2021-10-25 02:26 GMT

മുല്ലപ്പെരിയാർ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നു. മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം.

Full View

സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുമ്പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ സിദ്ദീഖും ഉണ്ണിമുകുന്ദനും ഫേസ്ബുക്ക് പോസ്റ്റിട്ടു.

Advertising
Advertising

Full View

സ്വന്തം ജീവന് വലുതായി മറ്റൊന്നുമില്ലെന്ന് നടി സുബി സുരേഷ് അഭിപ്രായപ്പെട്ടു. ജൂഡ് ആന്‍റണി ജോസഫ്, രഞ്ജിത് ശങ്കർ തുടങ്ങിയ സംവിധായകരും, ഗായകന്‍ നജീം അർഷാദുമെല്ലാം പ്രതിഷേധ സ്വരം ഉയർത്തി. ഡാം വിഷയം സജീവമായതോടെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.  

Full View

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News