മൂന്നാർ മണ്ണിടിച്ചിൽ: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷാണ് മരിച്ചത്

Update: 2022-11-13 04:32 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ കല്ലും മണ്ണും പതിച്ച് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വട്ടവട റോഡിന് അരകിലോമീറ്റർ താഴെ നിന്നായിരുന്നു രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

പതിനൊന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ട വാഹനം തള്ളി നീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതാകുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തിയിരുന്നു. പൊലീസിന്റെയും ഫയർഫോഴ്‌സിന്റയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ നടത്തിയത്.

Advertising
Advertising

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതാ മേഖലയിൽ ജാഗ്രതാ നിർദേശവുമുണ്ട്.

Full View

n

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News