ദുരൂഹത മാറാതെ കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; ഇളയ സഹോദരനായി ലുക്ക് ഔട്ട് നോട്ടീസ്

കൊലയാളി ആരാണെന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല

Update: 2025-08-10 03:00 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട് : തടംമ്പാട്ടു താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു .കൊലയാളി ആരാണെന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം ഇവരുടെ ഇളയ സഹോദരനായ പ്രമോദിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണ് . പ്രമോദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

സഹോദരിമാർ മരിച്ചെന്ന്  ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം  ഇവിടെ നിന്നും പോയ പ്രമോദിനെ പിന്നീട് കണ്ടെത്തിയിട്ടില്ല . ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്..

Advertising
Advertising

ചേവായൂരില്‍ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.  ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള് മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News