കൊച്ചി പഴയ കൊച്ചിയല്ലേ..! കൊലപാതകങ്ങൾ തുടർക്കഥ, നഗരത്തിൽ ഗുണ്ടാവിളയാട്ടം

മൂന്നാഴ്ചക്കിടെ 5 കൊലപാതകങ്ങൾ കണ്ട് എല്ലാം കെട്ടടങ്ങിയെന്ന് കരുതിയാണ് കൊച്ചിവാസികൾ ഓണമാഘോഷിച്ചത്

Update: 2022-09-11 02:20 GMT
Editor : banuisahak | By : Web Desk

കൊച്ചി: അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കൊച്ചി നഗരവാസികൾ. ഗുണ്ടാ - ലഹരി സംഘങ്ങൾ അഴിഞ്ഞാട്ടം തുടരുമ്പോഴും മെട്രോ നഗരത്തിന് ഒരു കാവലുമുണ്ടാകുന്നില്ല. .

കൊച്ചിയെ കുറിച്ച ആരുടെയും ആദ്യ ചോദ്യം കൊച്ചി പഴയ കൊച്ചിയാണോ എന്നാണ്. ഇന്ന് അതേ ചോദ്യം ചോദിക്കുന്നത് അൽപം ഭയത്തോടെയാണ്. അത്രക്ക് പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ നഗരത്തിൽ അരങ്ങേറുന്നത്. രാത്രി ഒന്ന് തല ചായ്ച്ചാൽ അത്ര സുഖകരമായി കൊച്ചിക്കാർക്ക് ഉറങ്ങാൻ കഴിയുന്നില്ല. ബഹളം, തർക്കം, ഗുണ്ടാവിളയാട്ടം കത്തിക്കുത്ത് ഇതൊക്കെ കണ്ട് ഞെട്ടിയുണരുകയാണ്.

Advertising
Advertising

മൂന്നാഴ്ചക്കിടെ 5 കൊലപാതകങ്ങൾ കണ്ട് എല്ലാം കെട്ടടങ്ങിയെന്ന് കരുതിയാണ് കൊച്ചിവാസികൾ ഓണമാഘോഷിച്ചത് . ആഘോഷത്തിൻ്റെ നിറം മങ്ങും മുൻപ് ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നടുറോഡിൽ കുത്തിവീഴ്ത്തി. എറണാകുളം കലൂരിലാണ് യുവാവിനെ കുത്തിക്കൊന്നത്. തമ്മനം സ്വദേശി സജിൻ ഷഹീർ (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമായിരുന്നു സംഭവം.

ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News