സര്‍ക്കാരിന്‍റെത് ചെപ്പടിവിദ്യ; മുഹര്‍റം ചന്തക്കെതിരെ വിമര്‍ശനവുമായി മുസ്‍ലിം ലീഗ്

സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മനസുകാണിക്കാത്ത സര്‍ക്കാരാണ് മുഹര്‍റം ചന്തയുമായി വരുന്നത്

Update: 2021-08-09 07:46 GMT
Editor : Suhail | By : Web Desk
Advertising

സര്‍ക്കാരിന്റെ മുഹര്‍റം ചന്തക്കെതിരെ വിമര്‍ശനവുമായി മുസ്‍ലിം ലീഗ്. ഓണം - മുഹര്‍റം ചന്തയില്‍ നിന്ന് മുഹറം ഒഴിവാക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. മുസ്‌ലിങ്ങളെ കീശയിലാക്കാനുള്ള ചെപ്പടിവിദ്യയാണ് സര്‍ക്കാരിന്റേതെന്നും ലീഗ് കുറ്റപ്പെടുത്തി.

മുഹര്‍റം ആഷോഷമാക്കാനുള്ളതല്ല. ഒരു വര്‍ഷത്തിന്റെ ആരംഭമാണ് മുഹര്‍റം, എന്നാല്‍ ഇത്രയും കാലം മുഹര്‍റം ഉണ്ടായിരുന്നുവെന്നും അന്നൊന്നും അത് ആഘോഷിച്ചിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു. മഹര്‍റം മേളയായി ആഘോഷിച്ചാല്‍ മുസ്‍ലിങ്ങളെ കയ്യിലെടുക്കാമെന്നാണ് സര്‍ക്കാര്‍ ധാരണ.

മുഹര്‍റം മുസ്‍ലിങ്ങള്‍ ആഘോഷമാക്കാറില്ല. പ്രവാചകന്റെ പൗത്രനുള്‍പ്പടെയുള്ള കുടുംബം ക്രൂരമായി കൊലചെയ്യപ്പെട്ട മാസമാണ് മുഹര്‍റം. അത് ആഘോഷിക്കാനുള്ളതല്ല. പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കുകയാണ് അന്നേ ദിവസം എല്ലാവരും ചെയ്യുന്നത്.

ജൂണ്‍ വരെ കിറ്റ് നല്‍കികൊണ്ടിരുന്ന സര്‍ക്കാര്‍, അതിന് ശേഷം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് കിറ്റ് നല്‍കിയില്ല. ബലിപെരുന്നാളില്‍ കിറ്റ് നല്‍കാതെയാണ് ഇപ്പോള്‍ മുഹര്‍റം ചന്തയുമായി സര്‍ക്കാര്‍ വരുന്നത്. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുകയും, അതിന് വേണ്ടി മുസ്‍ലിം സംഘടനകള്‍ നല്‍കിയ അപേക്ഷ മുഖംകൊടുക്കാതെയുമിരുന്ന സര്‍ക്കാര്‍, ഓണച്ചന്തയുടെ കൂടെ മുഹര്‍റം ചേര്‍ത്ത് ഇപ്പോള്‍ ചെപ്പടിവിദ്യയുമായി എത്തിയിരിക്കുകയാണ്. ഇതിന് പിന്നിലെ ലക്ഷ്യം പ്രകടമാണെന്നും ലീഗ് പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News