വഖ്ഫ് വിഷയത്തിൽ തുടർപ്രതിഷേധം ചർച്ച ചെയ്യാൻ ലീഗ് യോഗം നാളെ

കോഴിക്കോട് ചേർന്ന മുസ് ലിം നേതൃസമിതി യോഗത്തിൽ പള്ളികളിൽ ഉദ്‌ബോധനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് സമസ്ത പിൻമാറിയ സാഹചര്യത്തിൽ മറ്റു പ്രതിഷേധ പരിപാടികൾ ആലോചിക്കാനാണ് യോഗം.

Update: 2021-12-02 14:31 GMT

വഖ്ഫ് ബോർഡ് വിഷയത്തിൽ തുടർപ്രതിഷേധം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് നേതൃയോഗം നാളെ. മലപ്പുറം ലീഗ് ഓഫീസിൽ നാളെ രാവിലെ പത്തിനാണ് യോഗം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന മുസ് ലിം നേതൃസമിതി യോഗത്തിൽ പള്ളികളിൽ ഉദ്‌ബോധനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് സമസ്ത പിൻമാറിയ സാഹചര്യത്തിൽ മറ്റു പ്രതിഷേധ പരിപാടികൾ ആലോചിക്കാനാണ് യോഗം.

പള്ളികളിൽ ഈ വിഷയത്തിൽ ചർച്ച വേണ്ടെന്നാണ് ഈ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ഏതെങ്കിലും ഒരാൾ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചാൽ സംഘർഷത്തിന് കാരണമാവും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പള്ളികളിൽ പറയേണ്ടെന്ന് സമസ്ത നിലപാട് സ്വീകരിച്ചത്.

അതേസമയം സമസ്തയും ലീഗും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ഇടത് കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം. അതിനെ മറികടക്കാനുള്ള നീക്കവും ലീഗ് ആലോചിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News