ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സാമ്രാജ്യത്വ വിരുദ്ധ പ്രകടനമായി കണ്ടാൽ മതി: എം.വി ഗോവിന്ദൻ

മുസ്‍ലിം ലീഗ് റാലിയിൽ ശശി തരൂർ പറഞ്ഞതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Update: 2023-10-27 06:04 GMT
Advertising

ഡൽഹി: സാർവദേശീയ തലത്തിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സി.പി.എം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സാമ്രാജ്യത്വ വിരുദ്ധ പ്രകടനമായി കണ്ടാൽ മതി. മുസ്‍ലിം ലീഗ് റാലിയിൽ ശശി തരൂർ പറഞ്ഞതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

മുസ്‍ലിം ലീഗ് റാലിയില്‍ പങ്കെടുത്ത് ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിന്റെ പരാമർശമാണ് വിവാദത്തിലായത്. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം.  

തരൂരിന്റെ പരാമർശം ആയുധമാക്കി കോണ്‍ഗ്രസിനെയും ലീഗിനെയും വിമർശിച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സമസ്ത നേതാക്കളും വിമർശനം ഉന്നയിച്ചു. വിമർശനം ശക്തമായതോടെ പാർട്ടിയെ പ്രതിരോധിച്ച് ലീഗ് നേതാക്കളും രംഗത്തുണ്ട്.

പ്രസ്തുത വിഷയം വിവാദമാക്കുന്നത് ഫലസ്തീനെതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും ഒരു വരിയിൽ പിടിച്ച് വിവാദം ഉണ്ടാക്കുന്നവർ ഫലസ്തീൻ വിഷയത്തെ വഴിതിരിച്ച് വിടുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തർദേശീയ തലത്തിൽ ശ്രദ്ധകിട്ടാൻ വേണ്ടിയാണ് തരൂരിനെ പങ്കെടുപ്പിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News