സ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കി, വിദ്യാഭ്യാസച്ചെലവിനു പോലും പണം നല്‍കുന്നില്ല: പാചകവിദഗ്ധന്‍ നൗഷാദിന്‍റെ മകള്‍

ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ?

Update: 2023-08-17 10:24 GMT
Editor : Jaisy Thomas | By : Web Desk

നഷ്‍വാ/ നൗഷാദ്

തിരുവല്ല: തന്‍റെ സ്വത്തുക്കള്‍ ബന്ധുക്കള്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്ന ആരോപണവുമായി അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ ഷെഫ് നൗഷാദിന്‍റെ മകള്‍ നഷ്‍വാ നൗഷാദ്. വിദ്യാഭ്യാസച്ചെലവിനു പോലും പണം നല്‍കുന്നില്ലെന്നും നിശ്വ ഫേസ്ബുക്കില്‍ കുറിച്ചു.

2021 ആഗസ്ത് 27നാണ് നൗഷാദ് അന്തരിച്ചത്. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആ വര്‍ഷം ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായിരുന്നു. തുടര്‍ന്ന് പലതരം അസുഖങ്ങള്‍ മൂലം നൗഷാദിന്‍റെ ആരോഗ്യസിഥിതി മോശമാകുകയായിരുന്നു.പ്രമുഖ കാറ്ററിങ്, റസ്റ്റോറന്‍റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയായിരുന്നു. നൗഷാദ് മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുന്ന സമയത്തും നൗഷാദ് ഐ.സി.യുവിലായിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായുമെത്തിയിരുന്നു.

Advertising
Advertising

നഷ്‍വയുടെ കുറിപ്പ്

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!!

ഞാൻ നഷ്‍വാ നൗഷാദ് നൗഷാദ്. ഷെഫ് നൗഷാദിന്‍റെ മകൾ..എന്‍റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.... എന്‍റെ ഉമ്മയുടെയും വാപ്പയുടെയും മരണ ശേഷം എന്‍റെ അറിവോ, എന്‍റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്‍റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും കാറ്ററിംഗ് ബിസിനസും കയ്യടക്കി വച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്‍റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു.

ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചെലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്. കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്കൂൾ ചെലവുകൾ നോക്കുമ്പോള്‍ എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്കൂളിൽ കേറി ഇറങ്ങുന്നു.

ഇങ്ങനെ വളർത്താൻ അല്ല എന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്‍റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും. എന്‍റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്‍റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്.

ഇൻശാ അള്ളാ..എനിക്ക് നീതി കിട്ടും. എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്‍റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്‍റെ യും വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്‍റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച്ച് ഫുഡ് കൊടുത്ത് എന്‍റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട!എന്‍റടുത്തോ, എന്‍റെ ഉമ്മയുടെയും വാപ്പാടെയും അടുത്തോ നിങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല... എന്നോട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News