നെടുമ്പാശ്ശേരിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികന്റെ മരണം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

മരിച്ച ഹാഷിമിന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കും

Update: 2022-08-07 01:00 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നെടുമ്പാശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്താനാകാതെ അങ്കമാലി പൊലീസ്. അപകടം നടന്ന സ്ഥലത്തിനോട് ചേർന്നുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം, സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ തിരക്കിട്ട് പലയിടത്തും അർധരാത്രി കുഴിയടച്ചു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയായിരുന്നു തിരക്കിട്ട കുഴിയടക്കൽ നടന്നത്.

അപകടത്തിൽ മരിച്ച ഹാഷിമിന്റെ മാഞ്ഞാലിയിലെ വീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് രാവിലെ 10 മണിക്ക് സന്ദർശിക്കും. മരണത്തെ രാഷ്ട്രീയവൽക്കരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിനിടെയാണ് സതീശന്റെ സന്ദർശനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News