വയനാട് ദുരന്തം; നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു
ആഗസ്റ്റ് 10ന് നടക്കാനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു
Update: 2024-08-01 14:42 GMT
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 10ന് നടക്കാനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെക്കാൻ തീരുമാനിച്ചത്. ജില്ലാ കലക്ടർ അലക്‌സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്.