കെ.സുധാകരനെ മുഖവിലക്കെടുക്കാതെ ഹൈക്കമാൻഡ്; പുതിയ അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും
പരസ്യപ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
Update: 2025-05-05 03:04 GMT
തിരുവനന്തപുരം:കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഹൈക്കമാൻ്റ് നീക്കം.പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ സാധ്യത.സുധാകരനുമായി ഹൈക്കമാൻ്റ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും.
കെ.സി വേണുഗോപാൽ ഡൽഹിയിൽ എത്തിയശേഷം ഫോണിൽ ബന്ധപ്പെടാനാണ് സാധ്യത. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് മാറ്റിയതും ഹൈക്കമാൻ്റ് പരിശോധിക്കും.
സുധാകരന്റെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻൻ്റിന് കടുത്ത അതൃപ്തിയുണ്ട്. പുതിയ പ്രസിഡൻ്റിനെ തീരുമാനിക്കുന്നത് ഇനി വൈകിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡിനുള്ളത്.