ജമാഅത്തിൻ്റെ മതതീവ്രത ചർച്ച ചെയ്യുമ്പോൾ മാർക്സിസത്തിൻ്റെ നിരീശ്വരത്വവും ചർച്ച ചെയ്യണം - സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി
മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സിപിഎം ഇതുവരെ തള്ളിയിട്ടില്ലെന്നു മാത്രമല്ല, ആശയമായി അരക്കിട്ടുറപ്പിച്ചിട്ടേയുള്ളു
നിലമ്പൂർ: ജമാഅത്തെ ഇസ്‍ലാമിയുടെ മതതീവ്രത ചർച്ച ചെയ്യുമ്പോൾ മാർക്സിസത്തിന്റെ നിരീശ്വരത്വവും ചർച്ച ചെയ്യണമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് സിപിഎമ്മിനെതിരെ നാസർ ഫൈസി രംഗത്തെത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാഅത്തെത്തേ ഇസ്‌ലാമിയുടെ മതതീവ്രതയും തെരഞ്ഞെടുപ്പിനു മുമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഎമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണം. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സിപിഎം ഇതുവരെ തള്ളിയിട്ടില്ലെന്നു മാത്രമല്ല, ആശയമായി അരക്കിട്ടുറപ്പിച്ചിട്ടേയുള്ളു. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണം, ഏകപക്ഷീയമാവരുതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർട്ടി പിന്തുണ നൽകിയതിന് പിന്നാലെ സിപിഎം ജമാഅത്തെ ഇസ്‍ലാമിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത്‍വന്നിരുന്നു.
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയത് വിവാദമാക്കുന്നതിന് പിന്നിൽ സിപിഎം പിന്തുടരുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞിരുന്നു.
നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാഅത്തേ ഇസ്‌ലാമിയുടെ മതതീവ്രതയും തെരഞ്ഞെടുപ്പിനു മുമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സി. പി. എമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണം. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സി.പി.എം ഇതുവരെ തള്ളിയിട്ടില്ലെന്നു മാത്രമല്ല, ആശയമായി അരക്കിട്ടുറപ്പിച്ചിട്ടേയുള്ളൂ. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണം, ഏകപക്ഷീയമാവരുത്.