ഇനി കൂടുതല്‍ ചര്‍ച്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്‌തോടെ വിവാദം തീരുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ്

പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Update: 2025-08-26 02:06 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്‌തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ ഇനി കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ല. സിപിഎമ്മും രാജി ആവശ്യം കൂടുതല്‍ ശക്തമാക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എംഎല്‍എ സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. സസ്‌പെന്‍ഷന് പുറമേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും രാഹുലിന് കോണ്‍ഗ്രസ് നല്‍കും. രാജി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും നടത്തുന്ന സമരങ്ങള്‍ അധിക ദിവസം തുടരില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിതത്വം പാലിക്കും.

കൂടുതല്‍ പരാതി വന്നാല്‍ മാത്രം പാര്‍ട്ടി തലത്തില്‍ ഇനി ചര്‍ച്ച മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക വിവാദത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂരിലേക്ക് യൂത്ത് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്ന ലോങ്ങ് മാര്‍ച്ച് അടക്കമുള്ള പരിപാടികള്‍ വേഗത്തില്‍ സംഘടിപ്പിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News