ഹരിദാസിന്റെ കൊലപാതകത്തിൽ പങ്കില്ല; സി.പി.എം പ്രതികളെ പ്രഖ്യാപിക്കേണ്ടെന്നും ബി.ജെ.പി

അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന്‌ സിറ്റി പൊലീസ് കമ്മീഷണർ

Update: 2022-02-21 06:32 GMT
Editor : ലിസി. പി | By : Web Desk

തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരിദാസൻ. കൊലപാതകം അപലപനീയവും നിർഭാഗ്യപരവുമാണ്. എന്നാൽ സി.പി.എം മുൻധാരണകയോടെ പ്രതികളെ പ്രഖ്യാപിക്കുകയാണ്. സി.പി.എം ശക്തികേന്ദ്രത്തിലെ കാവിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല.

ഏത് അന്വേഷണത്തെയും നേരിടും.സത്യസന്ധമായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ഹരിദാസൻ മീഡിയവണിനോട് പറഞ്ഞു.അതേ സമയം കേസിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന്‌സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പ്രതികരിച്ചു. എത്രയും പെട്ടന്ന് പ്രതികളെ പിടികൂടും. കൊലപാതകത്തിലേക്ക് നയിച്ച എല്ലാ കാരണങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News