മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: ഇ.പി ജയരാജനെ പൊലീസ് സംരക്ഷിക്കുന്നു-എൻ.എസ് നുസൂർ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണെന്ന് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2023-01-11 07:50 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ പൊലീസിന് മൊഴി നൽകുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെത്തിയാണ് നുസൂർ മൊഴി നൽകുന്നത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണെന്ന് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അവരെ തള്ളിത്താഴെയിട്ട ഇ.പി ജയരാജനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും നുസൂർ പറഞ്ഞു. പ്രതിഷേധം ആസൂത്രണം ചെയ്യുന്ന സ്‌ക്രീൻ ഷോട്ട് പുറത്തുവന്നതിനെ തുടർന്ന് നുസൂറിനെ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News