എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പൊളിഞ്ഞത് തുഷാറിന്റെ രാഷ്ട്രീയ നീക്കം വെളിച്ചത്ത് വന്നതോടെ

ബിഡിജെഎസിനെ പിന്തുണക്കണമെന്ന് എന്‍എസ്എസിനോട് ആവശ്യപ്പെട്ടു

Update: 2026-01-27 06:22 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം പാളിയതിലൂടെ പൊളിഞ്ഞത് രാഷ്ട്രീയ നീക്കത്തിന് പിന്നാലെ.ബിഡിജെഎസിനെ പിന്തുണക്കണമെന്ന ആവശ്യത്തോടെയാണ് സഖ്യം പൊളിഞ്ഞത്.  ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പിന്തുണ വേണമെന്നായിരുന്നു എസ്എന്‍ഡിപിയുടെ  ആവശ്യം.തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.ബിഡിജെഎസിന്‍റെ സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമാണ് തുഷാര്‍ വെള്ളാപ്പള്ളി.

സുകുമാരൻ നായർ തന്നെയായിരുന്നു എൻഎസ്എസ് കൗൺസിലിൽ വിഷയം അവതരിപ്പിച്ചത്. എന്നാല്‍ ബിജെപിയുടെയും ബിഡിജെഎസിന്‍റെയും അജണ്ട നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് സാമുദായിക ഐക്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുകുമാരന്‍ നായര്‍ കളംമാറ്റി ചവിട്ടിയതെന്നാണ് വിവരം.

Advertising
Advertising

 ഐക്യനീക്കത്തിൽ നിന്ന് പിന്‍മാറിയ എൻഎസ്എസിന് മറുപടി നൽകാൻ എസ്എന്‍ഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. എന്‍എസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് എസ്എന്‍ഡിപിയുമായുള്ള ഐക്യ ആഹ്വാനത്തിൽ നിന്നും എന്‍എസ്എസ് നേതൃത്വം പിൻവാങ്ങിയത്. ഭൂരിഭാഗം അംഗങ്ങളും നീക്കത്തെ എതിർത്തതാണ് എന്‍എസ്എസിന്‍റെ തീരുമാനത്തിന് കാരണം.

എസ്എന്‍ഡിപിയുമായി കൈകോർത്താൽ സമദൂര നിലപാട് സംശയിക്കപ്പെടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സാമുദായിക ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള പ്രധാന തീരുമാനത്തിന് പിന്നിൽ ഒരുകാരണം ചർച്ചയ്ക്കായി തുഷാർ വെള്ളാപ്പള്ളിയെ അയച്ചതാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഒരു പ്രധാന നേതാവിനെ മകനായാലും വിടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയം തോന്നി. രാഷ്ട്രീയ ലക്ഷ്യങ്ങളെന്തെന്ന് ഇപ്പോൾ പറയുന്നില്ല. സമദൂരം എന്ന കാര്യം ഈ ഐക്യത്തിൽ നടക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് സംശയിക്കുമ്പോൾ സമദൂരത്തെകുറിച്ചും സംശയങ്ങളുണ്ടാവുമല്ലോയെന്നും ചോദ്യം. രണ്ട് സംഘടനകൾ ഒന്നിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമായിരുന്നു. പക്ഷേ അത് ഉന്നയിച്ച ആളുകളുടെ ആലോചനയുടെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് തോന്നിയെന്നും സുകുമാരൻ നായർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News