കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; ജനറൽ മാനേജരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

ആശുപത്രി ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി

Update: 2025-07-16 06:37 GMT

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആത്മഹത്യ ചെയ്തത് ജനറൽ മാനേജറുടെ മാനസിക പീഡനം കൊണ്ടാണെന്ന് ആരോപണം. കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിൽ നഴ്‌സായ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗുളികകൾ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ആശുപത്രി ജനറൽ മാനേജരായ അബ്ദുൽ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം.

Advertising
Advertising

മുമ്പും നിരവധി പേർക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായി ആരോപണമുണ്ട്. പലർക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉൾപ്പെടെ 10 ഓളം പേർ കുറ്റിപ്പുറം പോലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

പരാതി ഉയർന്നതോടെ അബ്ദുൽ റഹ്മാനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News