ഓഫർ തട്ടിപ്പ്: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും പങ്കുണ്ടെന്ന് കോൺഗ്രസ്

മന്ത്രി രാജിവെക്കണമെന്നും കേസിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടു

Update: 2025-02-18 10:54 GMT

കൊച്ചി: ഓഫർ തട്ടിപ്പിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും പങ്കുണ്ടെന്നും ആരോപിച്ച് കോൺഗ്രസ്. മന്ത്രിയും മന്ത്രിയുടെ പി.എയും നേരിട്ട് തട്ടിപ്പിൽ ഇടപെട്ടിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ പറഞ്ഞു. മന്ത്രി രാജിവെക്കണമെന്നും കേസിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.

മന്ത്രി കെ.കൃഷ്ണൻക്കുട്ടി തട്ടിപ്പ് സംഘത്തിന്റെ തലവനാണ്. തനിക്ക് പിഎ ഇല്ലെന്നും തന്റെ ഓഫീസിനും ജീവനകാർക്കും തട്ടിപ്പിൽ പങ്കില്ലെന്നുമുള്ള മന്ത്രിയുടെ ആരോപണങ്ങൾ തെറ്റാണെന്നും സുമേഷ് പറഞ്ഞു. ചിറ്റൂരിൽ സീഡ് സൊസൈറ്റി പ്രവർത്തിച്ചിരുന്നത് മന്ത്രിയുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി പ്രേമകുമാറിന്റെ വീട്ടിലാണെണെന്നും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു.

Advertising
Advertising

മന്ത്രിയുടെ ഓഫിസിൽ വെച്ച് തട്ടിപ്പ് സംഘത്തിന് പണം കൈമാറിയിരുന്നു എന്നാരോപിച്ച് ചില സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതേ പശ്ച്ചാത്തലത്തിലാണ് കോൺഗ്രസിന്റെ സമാനമായ ആരോപണവും. മന്ത്രി രാജിവെക്കണമെന്നും കേസിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News