ഒമിക്രോൺ: നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. ആർടിപിസിആർ ടെസ്റ്റ് നടത്തും.

Update: 2021-11-28 12:06 GMT
Editor : abs | By : Web Desk

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ നടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. ആർടിപിസിആർ ടെസ്റ്റ് നടത്തും. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയക്കും.

വിമാനത്താവളത്തിൽ ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർദേശിക്കും. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.

Advertising
Advertising

അതേസമയം, വാക്‌സിനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആർ കരുതുന്നത്. അതിനാൽ വാക്‌സിനേഷൻ വേഗത കൂട്ടണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു. രാജ്യത്തെ 16 കോടിയോളം പേർ ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വാക്‌സിൻ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.

കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകീബാത്തിൽ ഇന്നും ആവർത്തിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News