തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാൾ‌ മരിച്ചു

പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്

Update: 2025-05-30 05:19 GMT
Editor : ലിസി. പി | By : Web Desk

representative image

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.

തദയൂസിന്‍റെ മൃതദേഹം പൂവാർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.

കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് പൂർണമായി തകർന്നു.വീട്ടിലുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.നെടുമങ്ങാട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.

Advertising
Advertising

അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിൽ 18 വീടുകൾ ഭാഗികമായി തകർന്നു.മണിമലയാർ കരകവിഞ്ഞതോടെ തിരുവല്ലയിൽ വീടുകളിൽ വെള്ളം കയറി. എഴുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കനത്തമഴയില്‍ കൊല്ലം ജില്ലയിലും വ്യാപക നാശനഷ്ടമുണ്ടായി.വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു.അഞ്ചൽ ഏരൂരിൽ വീടിന് മുകളിലേക്ക് മരം വീണു. തങ്കശേരിയിൽ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു ഗതാഗതം ഭാഗികമായി സ്തംഭിച്ചു.കുണ്ടറ ഇളമ്പള്ളൂരിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാനിന് മുകളിൽ മരം വീണു.

ഇടുക്കി മാട്ടുക്കട്ടയിൽ ഓട്ടോ ഗ്യാരേജിന് മുകളിൽ മരം കടപുഴകി വീണു. ശബ്ദം കേട്ട് ഉള്ളിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല.

എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂർ കരയിൽ അന്നക്കുട്ടി ആണ് മരിച്ചത്.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകൾ വൈകി ഓടുകയാണ്. എളവൂർ വട്ടപ്പറമ്പ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News