ഓപ്പറേഷൻ ഫോക്കസ് 3 തുടരുന്നു; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1,279 കേസുകൾ

രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Update: 2022-10-09 00:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരായ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഓപ്പറേഷൻ ഫോക്കസ് 3 തുടരുന്നു. ഇന്നും കർശന പരിശോധന നടത്തും. ഇന്നലെ 1,279 കേസുകളിലായി 26.15 ലക്ഷം രൂപ പിഴ ചുമത്തി.

ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി.9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഈ മാസം 16 ാം തീയതി വരെയാണ് പരിശോധന.ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

പബ്ബിന് സമാനമായ സംവിധാനങ്ങളാണ് ടൂറിസ്റ്റ് ബസുകളിലെ പരിശോധനയിൽ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്.ലേസർ ലൈറ്റുകൾ മുതൽ കാതടപ്പിക്കുന്ന സൗണ്ട് സംവിധാനങ്ങളും ബസുകളിൽ കണ്ടെത്തിയിരുന്നു.മിന്നിത്തിളങ്ങുന്ന ലേസർ ലൈറ്റുകൾക്ക് പുറമെ  ഓരോ സീറ്റിനും സമീപത്തായി പ്രത്യേക സ്പീക്കറുകളും  കൂടാതെ അലങ്കര മിനുക്കുപണികൾ വേറെയുമുണ്ട്.

രണ്ട് ദിവസമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ എണ്ണിയാൽ തീരാത്ത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

അതേസമയം, ലൈറ്റും ശബ്ദ സംവിധാനവും ഒന്നുമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ വിനോദസഞ്ചാരത്തിന് ആരും എടുക്കാറില്ലെന്നാണ് ബസുടമകളുടെ പക്ഷം.എന്നാല്‍ പബ്ബിന് സമാനമായ രീതിയില്‍ ബസുകള്‍ അലങ്കരിക്കുന്നത് അംഗീകരിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഗതാഗത വകുപ്പും പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരാനാണ് എം.വി.ടിയുടെ തീരുമാനം

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News