Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുന്നുവെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ഉന്നതല നിലവാരത്തിലുള്ള തയാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് സംയുക്ത സേനാ മേധാവിയുടെ പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂറില്‍ തിങ്കളാഴ്ച ലോക്‌സഭയിലും ചൊവ്വാഴ്ച രാജ്യസഭയിലും ചര്‍ച്ച നടക്കും. 16 മണിക്കൂര്‍ വീതം ചര്‍ച്ച നടക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയര്‍ത്തി ലോക്സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇരു സഭകളും ഇനി നാളെ സമ്മേളിക്കും.