കിഫ്ബി വഴി നടപ്പാക്കിയ റോഡുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള സർക്കാർ നീക്കം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും
Update: 2025-02-10 01:33 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കിയ റോഡുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള സർക്കാർ നീക്കം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ആലോചന.
ടോൾ ഈടാക്കുമെന്ന വാർത്ത മന്ത്രിസഭയിലെയും,സിപിഎമ്മിലെയും ആരും നിഷേധിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് നിയമസഭയിൽ വ്യക്തത ഉണ്ടായേക്കും. മണിയാർ , വിഴിഞ്ഞം പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദ്യോത്തര വേളയിൽ വരുന്നുണ്ട്. ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും.