രണ്ട് ദിവസം കൂടി മഴ തുടരും; മലപ്പുറം, കണ്ണൂർ, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്

Update: 2024-10-16 02:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലപ്പുറം, കണ്ണൂർ, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെയും ഉയർന്ന തിരമാലയുടെയും സാധ്യത കണക്കാക്കി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരദേശ മേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം പൂന്തുറ തീരത്ത് ഇന്നലെ ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ടിരുന്നു ഇതിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയും കൊല്ലം ജില്ലയിലെ ഇരവിപുരം മുതൽ ആലപ്പാട് വരെയും പ്രത്യേക ജാഗ്രത തുടരുകയാണ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News