'സുധാകരന്റെ ഖദർ വേഷം അഴിച്ചാൽ അടിയിൽ കാവി വേഷം' ; പി.ജയരാജൻ

'സുധാകരന്‍ പകുതി കോണ്‍ഗ്രസും പകുതി ആര്‍.എസ്.എസുമാണ്'

Update: 2022-11-10 07:18 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആർ.എസ്.എസ് സഹചാരിയാണെന്ന് പി.ജയരാജൻ. ആർ.എസ്.എസിന് എല്ലാ വിധ പിന്തുണയും നൽകുന്നത് സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.

'സുധാകരന്റെ ഖദർ വേഷം അഴിച്ചാൽ അടിയിൽ കാവി വേഷം കാണാം.ആർ.എസ്.എസിനെ വെള്ള പൂശാനാണ് സുധാകരൻ ശ്രമിക്കുന്നത്. കെ.പി.സി.സി  പ്രസിഡന്‍റ് ആയിട്ടും ആര്‍.എസ്.എസിനെ സഹായിക്കുന്ന ദൗത്യം തുടരുകയാണ്. സുധാകരന്‍ പകുതി കോണ്‍ഗ്രസും പകുതി ആര്‍.എസ്.എസുമാണ്. അതിൽ സുധാകരനെ കൃത്യമായി തിരിച്ചറിഞ്ഞ ആർക്കും അതിശയം ഉണ്ടാവില്ല.ഞാൻ വേണമെങ്കിൽ ബി.ജെ.പിയിലും പോകും എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു കോൺഗ്രസ് നേതാവ് കൂടിയാണ് സുധാകരൻ.  കേരളത്തിലുള്ള ജനങ്ങൾ വിഡ്ഢികളല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising
Full View

ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രസംഗിച്ചത്.  കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

'കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട്. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.

ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻറെ പ്രസ്താവനക്കെതിരെ യു.ഡി.എഫിനുള്ളില്‍ തന്നെ പ്രതിഷേധം പുകയുകയാണ്. ലീഗ് നേതാക്കളടക്കം പരസ്യമായി സുധാകരനെ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News