''പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും''; പരിഹാസവുമായി പി.ജയരാജൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം.

Update: 2024-03-07 06:32 GMT

കണ്ണൂര്‍: പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. 

പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്ഥാനാർത്ഥികളായിരുന്നു മുരളീധരനും ജയരാജനും. 

അതേസമയം പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്‍റെ ഗുണമുണ്ടാകില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

''പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗർഭാഗ്യകരമാണ്. കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നല്‍കി. പത്മജയുടെ തോല്‍വികള്‍ കാലുവാരല്‍ കൊണ്ടല്ല. പത്മജയോട് കരുണാകരന്‍റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയുടെ ബി.ജെ.പി പ്രവേശനം വടകരയിൽ ബാധിക്കില്ല. തെരഞ്ഞെടുപ്പിൽ വടകരയിൽ തോൽപ്പിക്കണം എന്ന് മനസ്സുള്ള ചിലരാണ് ഇതിന് പിന്നിൽ. പത്മജ മത്സരിച്ചൽ കൂടുതൽ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്ര പരിഗണന കൊടുത്താൽ പോരെയെന്നും കെ.മുരളീധരൻ ചോദിച്ചു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News