പാലക്കാട് വന്‍ കഞ്ചാവ് വേട്ട: സിനിമാതാരം അറസ്റ്റിൽ

കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്‍റൈന്‍ ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ അമീര്‍ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്

Update: 2021-06-01 10:22 GMT
Editor : ijas
Advertising

പാലക്കാട് നടന്ന കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവർത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിന് സമീപം ഒളിപ്പിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.

കേസില്‍ പ്രതി തൃത്താല തച്ചറംകുന്ന് സ്വദേശി അമീര്‍ അബ്ബാസിനെ എക്സൈസ് പിടികൂടി. കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്‍റൈന്‍ ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ അമീര്‍ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags:    

Editor - ijas

contributor

Similar News