പല്ലുതേക്കുന്നതുമായി ബന്ധപെട്ട് തർക്കം; പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

രാവിലെ എഴുന്നേറ്റ് വന്ന ഉടൻ അവിനാശ് ഒന്നര വയസുള്ള മകനെ ചുംബിക്കാൻ എടുത്തു. പല്ലുതേച്ചതിന് ശേഷം കുഞ്ഞിനെ ചുംബിച്ചാൽ മതിയെന്ന് ദീപിക പറഞ്ഞു

Update: 2022-06-28 11:56 GMT

പാലക്കാട്: പാലക്കാട് പള്ളിക്കുറിപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശിനി ദീപികയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പല്ലുതേക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു

രാവിലെ എഴുന്നേറ്റ് വന്ന ഉടൻ അവിനാശ് ഒന്നര വയസുള്ള മകനെ ചുംബിക്കാൻ എടുത്തു. പല്ലുതേച്ചതിന് ശേഷം കുഞ്ഞിനെ ചുംബിച്ചാൽ മതിയെന്ന് ദീപിക പറഞ്ഞു. ഇതാണ് വാക്ക് തർക്കത്തിന് കാരണമായത്.

വലിയ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തുമ്പോഴാണ് ദീപികക്ക് വേട്ടേറ്റതായി അറിയുന്നത്. വീടിന്റെ വാതിലുകൾ അടച്ചിട്ട ശേഷം അവിനാഷ് ദീപികയെ വെട്ടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയെലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു .


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News