'എൽഡിഎഫിൽ ഉറച്ചുനിൽക്കും'; പൂർണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രിക്ക് പി.സി ചാക്കോയുടെ കത്ത്
മുതിർന്ന നേതാവ് പി.എം സുരേഷ് ബാബുവാണ് പി.സി ചാക്കോക്ക് വേണ്ടി കത്ത് കൈമാറിയത്.
Update: 2025-02-07 15:45 GMT
തിരുവനന്തപുരം: ഇടത് മുന്നണിക്ക് പൂർണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുടെ കത്ത്. ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കും. മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ വസ്തുതയില്ല. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന നേതാവ് പി.എം സുരേഷ് ബാബുവാണ് പി.സി ചാക്കോക്ക് വേണ്ടി കത്ത് കൈമാറിയത്.
ബ്രൂവറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനൊപ്പം ഉറച്ചുനിൽക്കും. പാർട്ടി ഓഫീസിൽ ഒരു വിഭാഗം കയറി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. അത് തിരിച്ചുപിടിക്കാൻ പൊലീസിന്റെ സഹായമുണ്ടാകണം. മന്ത്രി സ്ഥാനത്ത് ശശീന്ദ്രൻ തുടരുന്നതിൽ എതിർപ്പില്ലെന്നും പി.സി ചാക്കോ കത്തിൽ വ്യക്തമാക്കി.