പി.സി ജോർജും മകനും ബി.ജെ.പിയിൽ ചേർന്നു

നാളെ മുതൽ ബി.ജെ.പി ഓഫീസിൽ ഒരു പ്യൂണായി ഇരിക്കാൻ പറഞ്ഞാൽ അതും ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു.

Update: 2024-01-31 11:19 GMT

ന്യൂഡൽഹി: പി.സി ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നു. അദ്ദേഹത്തിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ എന്നിവർ ചേർന്ന് പി.സി ജോർജിനെ ഷാളണിയിച്ച് സ്വീകരിച്ചു.

ജനപക്ഷത്തിന്റെ സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് പി.സി ജോർജ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ അഞ്ച് സീറ്റ് ലഭിക്കും. യാതൊരു നിബന്ധനയുമില്ലാതെയാണ് ബി.ജെ.പിയിൽ ചേരുന്നത്. നാളെ മുതൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒരു പ്യൂണായി ഇരിക്കാൻ പറഞ്ഞാൽ അതും ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു.

Advertising
Advertising

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News