Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു.വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പെരിയ കേസില്‍ 5 വര്‍ഷം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കെ. മണികണ്ഠനെ ശിക്ഷിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍, കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം അഡ്വ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് മണികണ്ഠന്‍ വ്യക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് മണികണ്ഠന്‍ രാജിവെച്ചത്.
കമ്മീഷന്റെ അയോഗ്യത പ്രഖ്യാപനം ഒഴിവാക്കാനുള്ള മുന്‍കൂര്‍ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. നേരത്തെ തന്നെ പാര്‍ട്ടി രാജിവെക്കുന്നതിലുള്ള അനുമതി മണികണ്ഠന് നല്‍കിയിരുന്നു. പക്ഷെ നിലമ്പൂര്‍ ഇലക്ഷന് ശേഷം രാജി മതി എന്ന പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് രാജിവെച്ചത് എന്നാണ് വിലയിരുത്തല്‍. വിശദമായ കുറിപ്പാണ് മണികണ്ഠന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.