പോപുലർ ഫ്രണ്ട് നേതാവ് യഹ്‌യ തങ്ങൾ റിമാൻഡിൽ; ജഡ്ജിമാർക്കെതിരായ പരാമർശത്തിൽ പുതിയ കേസ്

തൃശൂർ സ്വദേശിയായതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Update: 2022-05-30 08:19 GMT
Advertising

ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ സംസ്ഥാന നേതാവായ യഹ്‌യാ തങ്ങളെ റിമാൻഡ് ചെയ്തു. ജൂൺ 13 വരെയാണ് റിമാൻഡ്. തൃശൂർ സ്വദേശിയായതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമാണ് യഹ്‌യ തങ്ങൾ.

അതിനിടെ ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ യഹ്‌യ തങ്ങൾക്കെതിരെ വീണ്ടും കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു അധിക്ഷേപ പരാമർശം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്ന പരാമർശമാണ് വിവാദമായത്. പോപുലർ ഫ്രണ്ട് റാലിക്കെതിരായ കോടതിയുടെ പരാമർശവും പി.സി ജോർജിന് ജാമ്യം നൽകിയതും പരാമർശിച്ചായിരുന്നു യഹ്‌യ തങ്ങൾ ജഡ്ജിമാരെ വിമർശിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News