കേന്ദ്രം സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്നു; നാളെ നടക്കുന്നത്‌ സവിശേഷമായ സമരം: മുഖ്യമന്ത്രി

ഒരാളെയും തോൽപ്പിക്കാൻ ലക്ഷ്യമിട്ടല്ല, സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുക എന്നത് മാത്രമാണ് സമരത്തിന്റെ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2024-02-07 11:14 GMT
Advertising

ന്യൂഡൽഹി: നാളെ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്നത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായതുകൊണ്ടാണ് ഈ സമരം തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരാളെയും തോൽപ്പിക്കാൻ ലക്ഷ്യമിട്ടല്ല, സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യമാകെ കേരളത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ലാളനയും ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് പീഡനവുമാണ് കേന്ദ്രത്തിന്റെ നയമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

7000 കോടിയാണ് ഈ വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചത്. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിർബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഇല്ലാത്ത അധികാരമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. പൗരൻമാരുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ കിഫ്ബിയെ ശാക്തീകരിക്കുന്നത്. കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നുവെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കൊച്ചി വാട്ടർ മെട്രോ, കെ ഫോൺ എന്നിവയിലെല്ലാം കിഫ്ബി നിക്ഷേപമുണ്ട്. ദീർഘകാല ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കിഫ്ബിക്ക് എതിരെ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News