സര്‍ക്കാര്‍ കൊക്കോണിക്സ് ലാപ്ടോപ്പ് പോലെ, പുറംമോടി മാത്രം, യന്ത്രം പ്രവര്‍ത്തനരഹിതം: അബ്ദുറബ്

ആമിനതാത്തയുടെ ആടിനെ വിൽപ്പിച്ചിട്ടും കേരളത്തിൽ മിക്ക ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

Update: 2021-07-28 17:32 GMT
Editor : Nidhin | By : Web Desk

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പരാജയത്തെ വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദുറബ്. ആമിനതാത്തയുടെ ആടിനെ വിൽപ്പിച്ചിട്ടും കേരളത്തിൽ മിക്ക ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

അഞ്ചിൽ ഒരാൾ കോവിജ് പോസ്റ്റീവുള്ള കേരളം നമ്പർ വൺ എന്ന് ആസനത്തിൽ മുളച്ച ആലിനെ തണലായി കാണുന്ന മുഖ്യമന്ത്രി- ഇത്തരത്തിൽ മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു.

ദൈവമേ ഇതുങ്ങളും കൊക്കോണിക്‌സ് ലാപ്‌ടോപ്പും ഒരു പോലെയാണല്ലോ... 'പുറം മോടി മാത്രം, യന്ത്രം പ്രവർത്തനരഹിതം'- അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Advertising
Advertising

കേരളത്തിൽ മിക്ക ജില്ലകളിലും വാക്സിൻ സ്റ്റോക്കില്ലെന്ന് വാക്സിൻ ചാലഞ്ച് പറഞ്ഞു ആമിനാത്തയുടെ ആടിനെ വിൽപ്പിച്ച ആരോഗ്യമന്ത്രി.

മറ്റിടങ്ങളിൽ 28 ൽ ഒന്ന് ടെസ്റ്റ്‌ പോസിറ്റീവ് ആകുമ്പോൾ 5 ൽ ഒന്ന് പോസിറ്റീവുള്ള കേരളം നമ്പർ വൺ എന്ന് ആസനത്തിൽ മുളച്ച ആലിനെ തണലായി കാണുന്ന മുഖ്യമന്ത്രി..

ദൈവമേ ഇതുങ്ങളും കോകോണിക്സ് ലാപ് ടോപ്പും ഒരു പോലെയാണല്ലോ... "പുറം മോടി മാത്രം, യന്ത്രം പ്രവർത്തന രഹിതം"

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News