"ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന എരുമ കയറ് പൊട്ടിക്കുന്നു": അന്‍വറിന് അബ്ദുറബ്ബിന്‍റെ തിരിച്ചടി

ക്യാപ്റ്റന്‍ ഇടപെട്ട് ഇജ്ജാതി എരുമകളെ മെരുക്കണമെന്നും പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2021-05-22 16:12 GMT

മുസ്‌ലിം ലീഗിനെ 'മൂരി'യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എല്‍.എ. പി.വി. അന്‍വറിന് തിരിച്ചടിയുമായി ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. 

'ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്' അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. 

Advertising
Advertising

മൂരികളുടെ ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് പി.വി അൻവർ പോര് തുടങ്ങിയത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അന്‍വറിന്‍റെ പ്രതികരണം. തിരുത്ത് എന്നെഴുതിയ ശേഷം 'മുസ്‌ലിം സമൂഹത്തിന്‍റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ല എന്ന ബഹു. മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച് ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയിൽ പെടുത്തിയിരുന്നു. തെറ്റ് വന്നതിൽ ഖേദിക്കുന്നു. ഒർജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു'- എന്നായിരുന്നു പി.വി അൻവര്‍ എഴുതിയത്. ഇതിനുപിന്നാലെ അബ്ദുറബ്ബ് അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News