രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മരമുത്തശ്ശിക്കായി കൈകോർത്ത് പന്തളം തെക്കേക്കര

പത്തനംതിട്ട ജില്ലയിലെ നോമ്പിഴി സർക്കാർ സ്‌കൂളിലെ പഴക്കമേറിയ കശുമാവാണ് പ്രദേശവാസികളുടെ സഹായത്തോടെ സംരക്ഷിച്ച് നിർത്താൻ പദ്ധതിയിടുന്നത്.

Update: 2021-12-20 03:17 GMT

പന്തളം തെക്കേക്കരയിൽ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മര മുത്തശ്ശിയെ സംരക്ഷിക്കാൻ വൃക്ഷ ചികിത്സാ പദ്ധതിയുമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്. വൃക്ഷത്തിന്റെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.പത്തനംതിട്ട ജില്ലയിലെ നോമ്പിഴി സർക്കാർ സ്‌കൂളിലെ പഴക്കമേറിയ കശുമാവാണ് പ്രദേശവാസികളുടെ സഹായത്തോടെ സംരക്ഷിച്ച് നിർത്താൻ പദ്ധതിയിടുന്നത്.

കാലാവസ്ഥ വ്യതിയാനങ്ങളെയും പ്രക്യതി ക്ഷോഭങ്ങളെയും അതിജീവിച്ച് നിൽക്കുന്ന മരമുത്തശ്ശി ഒരേ സമയം അത്ഭുതവും കൗതുകവും ഉണർത്തുന്നു. ഒട്ടേറെ തലമുറകൾക്ക് കശുമാങ്ങകളും തണലും നൽകി  തല ഉയർത്തി നിൽക്കുന്ന  മരത്തോട് പദേശവാസികൾക്കുള്ള വൈകാരിക ബന്ധമാണ് ഇതിനെ ദീർഘകാലം സംരക്ഷിക്കാൻ സർക്കാറിനെ പ്രരിപ്പിക്കുന്നത്.സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വൃക്ഷ ചികിത്സാ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഒന്നേകാൽ ലക്ഷം ചെലവഴിച്ച് നാട്ടുകാരുടെ സഹായത്തോടയാവും മര മുത്തശ്ശിക്കായി വൃക്ഷ ചികിത്സ നടത്തുക. സ്‌കൂൾ വളപ്പിലെ മറ്റ് മരങ്ങൾകൂടി സംരക്ഷിക്കുന്നതിനും പ്രദേശത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കു വേണ്ടിയും ജൈവ വൈവിധ്യ ബോർഡ് പദ്ധതിയിലൂടെയുള്ള തുക വിനയോഗിക്കും.


Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News