പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

കെഎസ് യുവും ഫ്രേറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരുമാണ് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചത്

Update: 2025-06-21 07:29 GMT

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. കോഴിക്കോട് ഫ്രേറ്റേണി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ ക്കാര്‍ പ്രതിഷേധിക്കാനെത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ മര്‍ദിച്ചു.

നേരത്തെ പ്രതിഷേധവുമായി കെഎസ്യു രംഗത്തെത്തിയിരുന്നു. മന്ത്രി വി. ശിവന്‍കുട്ടിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertising
Advertising

അതേസമയം, മലബാറില്‍ പ്ലസ് വണ്‍ ക്ലാസില്‍ കുട്ടികളെ കുത്തിനിറക്കേണ്ട അവസ്ഥയുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി സമ്മതിച്ചു. ഒരു ക്ലാസില്‍ 60- 65 കുട്ടികള്‍ പഠിക്കേണ്ടി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ പ്ലസ് വണ്‍ പ്രതിസന്ധിക്ക് കാരണം താനല്ലെന്നും ഹയര്‍ സെക്കന്‍ഡറി വന്ന സമയത്ത് ചിലര്‍ ചെയ്തതിന്റെ ഫലമാണ് മലബാറിലെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ ഒട്ടും സീറ്റ് കുറവില്ലെന്നും അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സീറ്റ് ബാക്കിയാവുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News