ഒരു മാസത്തിനിടെ രണ്ടാം കേരള സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

നാളെ രാവിലെ ഗുരുവായൂരിൽ സുരേഷ്‌ ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും

Update: 2024-01-16 01:41 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി/അമരാവതി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. ഇന്ന് ആന്ധ്ര സന്ദര്‍ശനം കഴിഞ്ഞാണ് അദ്ദേഹം കേരളത്തിലെത്തുക.

റോഡ് ഷോ നടക്കുന്നതിനാൽ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഗുരുവായൂരിൽ സുരേഷ്‌ ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും. പിന്നീട് കൊച്ചിയിലെത്തുന്ന മോദി ഷിപ്പ് യാഡിന്‍റെ രാജ്യാന്തര കപ്പൽ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും.

മറൈൻ ഡ്രൈവിൽ നടക്കുന്ന ബി.ജെ.പി യോഗത്തിൽ കൂടി പങ്കെടുത്ത ശേഷം മോദി ഡൽഹിയിലേക്ക് മടങ്ങും. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.

രാവിലെ മോദി ആന്ധ്രപ്രദേശിലെത്തും. നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, പരോക്ഷ നികുതി, നാർക്കോട്ടിക്‌സ് എന്നിവയുടെ പുതിയ കാംപസ് രാജ്യത്തിന് സമർപ്പിക്കും. ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിൽ 500 ഏക്കറിലാണ് കാംപസ് സ്ഥിതിചെയ്യുന്നത്. പരോക്ഷ നികുതി, നാർക്കോട്ടിക് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിലെ തുടർപഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഊന്നൽ നൽകുന്നതാണ് പുതിയ കാംപസ്.

Full View

ഇവിടെ ഇന്ത്യൻ റവന്യൂ സർവീസ്, ഭൂട്ടാനിലെ റോയൽ സിവിൽ സർവീസ് എന്നിവയുടെ 74, 75 ബാച്ചുകളിലെ ഓഫീസർ ട്രെയിനികളുമായും പ്രധാനമന്ത്രി സംവദിക്കും. ഇതിനുശേഷമായിരിക്കും അദ്ദേഹം കൊച്ചിയിലേക്കു തിരിക്കുക.

Summary: Prime Minister Narendra Modi to arrive in Kochi today for a two-day visit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News