'ഭരണമുള്ളപ്പോൾ തരികിട കാട്ടി യൂണിവേഴ്‌സിറ്റി യൂണിയൻ പിടിക്കാറുണ്ട്'; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

മലപ്പുറം മൂർക്കനാട് നടന്ന കുടുംബസംഗമത്തിലായിരുന്നു സലാമിന്റെ പരാമർശം.

Update: 2023-05-17 06:39 GMT
Advertising

കോഴിക്കോട്: യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മുസ്‌ലിം ലീഗിന് ഭരണമുണ്ടാകുമ്പോൾ വിദ്യാഭ്യാസമന്ത്രി ലീഗുകാരനാകുമ്പോൾ ചില തരികിടകളൊക്കെ കാട്ടി യൂണിവേഴ്‌സിറ്റി യൂണിയനും കോളജുകളും പിടിച്ചെടുക്കാൻ സാധിക്കാറുണ്ടെന്നും സലാം പറഞ്ഞു.

ഇത്തവണത്തെ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സലാമിന്റെ പ്രസ്താവന. ഇപ്പോൾ അത്തരം തരികിടകൾ കാണിക്കുന്നത് സി.പി.എം ആണ്. അവർ ഇപ്പോൾ യൂണിവേഴ്‌സിറ്റികളും കോളജുകളും കയ്യടക്കിവെച്ചിരിക്കുകയാണെന്നും സലാം പറഞ്ഞു. മലപ്പുറം മൂർക്കനാട് നടന്ന കുടുംബസംഗമത്തിലായിരുന്നു സലാമിന്റെ പ്രസംഗം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News