എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷായെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2024-02-06 02:42 GMT

അറസ്റ്റിലായ ബാത്തിഷാ

കൊല്ലം: കൊല്ലം കുളത്തൂപുഴയിൽ എല്‍.പി സ്കൂള്‍ വിദ്യാർഥികളെ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷായെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മൂന്ന്, നാല് ക്ലാസുകളിലെ കുട്ടിളെ മൊബൈലിൽ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈംഗികാതിക്രമം നടത്തിയതിനുമാണ് അറസ്റ്റ് ചെയ്‌തത്. രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടികളുടെ മൊഴി രേഖപെടുത്തി രണ്ട് കേസുകൾ ആണ് കുളത്തൂപുഴ പൊലീസ് എടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മടത്തറയില്‍ നിന്നും പൊലീസ് പിടികൂടി.

Advertising
Advertising

പ്രതിയെ വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കൂടുതല്‍ കുട്ടികളില്‍ നിന്നും മൊഴി രേഖപെടുത്തി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. അധ്യാപകനെതിരെ ഉള്ള പരാതി സ്കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുള്ള ആരോപണം പൊലീസ് പരിശോധിക്കും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News