കലോത്സവത്തിനിടെ ലൈംഗിക ചൂഷണം; മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്

Update: 2023-12-26 07:41 GMT
Editor : ലിസി. പി | By : Web Desk

പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മൂന്ന് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തി എന്ന കേസിൽ ബിജു എന്നയാളെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.

പെരിന്തൽമണ്ണയിലെ യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതിയായ ബിജു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് പരാതി. ആദ്യഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. മീഡിയവൺ വാർത്തയെത്തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും നടപടികള്‍ വേഗത്തിലാക്കിയതും. തുടർന്ന് പ്രതി ഒളിവിൽ പോകുകയും ചെയ്തു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News