'നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പൂഴ്ത്തി, നിർദേശിച്ചത് പി.ശശി'- ആരോപണവുമായി കെ.എം ഷാജി

"അച്ഛൻ അഴിമതിക്കാരനല്ല മക്കളേ എന്നൊരു വരി എഴുതാനുള്ള കോമൺ സെൻസ് അദ്ദേഹത്തിനില്ലേ"

Update: 2024-11-19 16:16 GMT

കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് പൂഴ്ത്തിയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും, ആത്മഹത്യയെങ്കിൽ ആ കുറിപ്പ് പൂഴ്ത്തിയത് പി. ശശിയുടെ നിർദേശ പ്രകാരമാണെന്നും ഷാജി പറഞ്ഞു.

"നവീൻ ബാബുവിനെ ദിവ്യ വെല്ലുവിളിച്ചത് എല്ലാവരും കേട്ടതാണ്. ചില കാര്യങ്ങളൊക്കെ രണ്ട് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തും എന്നായിരുന്നു ഭീഷണി. നവീൻ മരിച്ചതിന് പിന്നാലെ ആദ്യം വന്ന സഖാക്കളുടെ പോസ്റ്റ്, ആ വെളിപ്പെടുത്തലിൽ ഭയന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ്. ഒരു മാസവും നാല് ദിവസവും കഴിഞ്ഞില്ലേ ഇപ്പോ. ആ പറയുന്ന സത്യം പുറത്തു വന്നില്ലല്ലോ. നവീൻ അഴിമതിക്കാരനേ അല്ല എന്നല്ലേ പുറത്തു വരുന്ന റിപ്പോർട്ടുകളൊക്കെ. രണ്ട് മാസമാവാറായിട്ടും ദിവ്യയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതിനർഥം നവീൻ ബാബു ദിവ്യ പറയുന്ന വെളിപ്പെടുത്തലിനെ ഭയന്ന് മരിച്ചതല്ല.

Advertising
Advertising
Full View

ഇനി നവീൻ ആത്മഹത്യ ചെയ്തു എന്ന് തന്നെ വയ്ക്കുക, അദ്ദേഹത്തെ കാത്ത് രണ്ട് പെൺമക്കളും ഭാര്യയും ഉള്ള കാര്യം അദ്ദേഹം ഓർക്കില്ലേ? അച്ഛൻ അഴിമതിക്കാരനല്ല മക്കളേ എന്നൊരു വരി എഴുതാനുള്ള കോമൺ സെൻസ് അദ്ദേഹത്തിനില്ലേ. മക്കളെ നന്നായി പഠിപ്പിക്കണേ ഞാൻ പോവുകയാണ് എന്ന യാത്രാമൊഴി ഭാര്യയ്ക്കായി അദ്ദേഹം എഴുതിയിട്ടില്ല എന്ന് നമ്മൾ വിശ്വസിക്കണോ. നവീന്റെ വീട്ടിലേക്ക് ഇടിച്ചു കയറിയ പിണറായിയുടെ പൊലീസ് ബന്ധുക്കളില്ലാതെയാണ് മഹസർ തയ്യാറാക്കിയത്. ഒന്നുകിൽ അവരാ കുറിപ്പ് പൂഴ്ത്തി. അല്ലെങ്കിൽ നവീന്റേത് ആത്മഹത്യയല്ല. തിരുവനന്തപുരം ശശിയിലേക്ക് ലിങ്ക് ചെയ്യപ്പെടുന്ന ഒരു മാഫിയ കണക്ഷൻ ദിവ്യ അടക്കമുള്ള ലോബികൾക്കുണ്ട്". ഷാജി ആരോപിച്ചു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News